Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷയരോഗ ബോധവല്‍ക്കരണ റാലിയും, ദിനാചരണ സമ്മേളനവും
23/03/2018

വൈക്കം: വൈക്കം താലൂക്ക് ആശുപത്രി ടി.ബി യൂണിറ്റിന്റെയും ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ക്ഷയരോഗ ബോധവല്‍ക്കരണ റാലി, ദിനാചരണ സമ്മേളനം എന്നിവ നടത്തി. മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയില്‍ നിന്നും ആരംഭിച്ച റാലി നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ദിനാചരണ സമ്മേളനം ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ.വിനോദ്, ഇടയാഴം സാമൂഹികകേന്ദ്രം എച്ച്.എസ് അലക്‌സ് ടോം എന്നിവര്‍ സംസാരിച്ചു. യോഗത്തിന് ടി.ബി മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീകുമാര്‍ സ്വാഗതവും സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ അശോകന്‍ എന്‍.എസ് നന്ദിയും രേഖപ്പെടുത്തി.