Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സൗജന്യമെഡിക്കല്‍ ക്യാമ്പ് നടത്തും
23/03/2018

വൈക്കം: വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെയും സഹകരണത്തോടെ ഇന്ന് (24ന്) ഉദയനാപുരം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ വച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യമെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. കണ്ടല്‍ തണ്ണീര്‍ത്തട ആവാസവ്യവസ്ഥയുടെ സംരക്ഷണാര്‍ത്ഥം ഈ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10ന് പ്രസിഡന്റ് പി.എസ് മോഹനന്‍ നിര്‍വ്വഹിക്കും. കോട്ടയം സോഷ്യല്‍ ഫോറസ്ട്രി അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ് സുദര്‍ശനന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. അനില്‍ കുമാര്‍, പി.ഡി ജോര്‍ജ്ജ്, സീനത്ത് ബീവി എന്നിവര്‍ പ്രസംഗിക്കും.