Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19-ലെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി.
22/03/2018

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19-ലെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരമായി. 49712000 രൂപയുടെ ആകെ അടങ്കല്‍ വരുന്ന പദ്ധതിയ്ക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. നവകേരളമിഷന്റെ ഭാഗമായി ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയ്ക്കും കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതിയായ പി.എം.എ.വൈയ്ക്കുമായി 12290400 രൂപ വകയിരുത്തി. ഉല്‍പാദന മേഖലയില്‍ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യത്തിനായി പെട്ടിയും പറയും മോട്ടറും, കൂലിചെലവ് സബ്‌സിഡിയും ഉള്‍പ്പെടെ 4038960 രൂപ വകയിരുത്തി. ക്ഷീരമേഖലയില്‍ നൂതന പ്രോജക്ടായ ഗോവര്‍ദ്ധനത്തിന് 3000000 രൂപയ്ക്കും ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഇന്‍സെന്റീവിനായി 2400000 രൂപയ്ക്കുമുള്ള പദ്ധതിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ പരിപാടിയും 2018-19-ല്‍ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളുടെ സമഗ്രവികസനത്തിന് ഉതകുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം കിട്ടിയിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ ക്ഷേമം, കുട്ടികള്‍, വയോജനങ്ങളുടെ ക്ഷേമം, വനിതകളുടെ ജാഗ്രത ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ 2018-19-ല്‍ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്നതാണ്. ബ്ലോക്ക് പഞ്ചായത്തില്‍പ്പെട്ട മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിനും ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.