Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
23/01/2016

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുവഴി കയര്‍ വര്‍ക്കേഴ്‌സ് സുരക്ഷ ബീമാ യോജനയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒന്‍പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയും ഐ.ടി.ഐ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ക്കുവീതം അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷാ ഫോമുകള്‍ അക്ഷയ സെന്ററുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വൈക്കം സബ് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകള്‍ 30 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്‌സി. ഓഫീസര്‍ അറിയിച്ചു.