Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാല്‍ സംഭരണ-വിതരണകേന്ദ്രത്തിന്റെ ഉദ്ഘാടനം
22/03/2018

വൈക്കം: മടിയത്തറ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ കീഴില്‍ വടക്കേനട കൊച്ചാലുംചുവടിന് വടക്കുഭാഗത്ത് കായിക്കര ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പാല്‍ സംഭരണ-വിതരണകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു (23ന്)വൈകുന്നേരം മൂന്നു മണിക്ക് നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വ്വഹിക്കും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. ഹരിദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് കെ.രമേശന്‍ സ്വാഗതമാശംസിക്കും. കോട്ടയം ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ അനികുമാരി പാല്‍ വില്‍പ്പന ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍മാരായ എന്‍.അനില്‍ ബിശ്വാസ്, ബിജു വി കണ്ണേഴന്‍, പി.ശശിധരന്‍, കെ.മനോഹരന്‍, പി.ഹരിദാസ്, എന്‍.അനില്‍കുമാര്‍, മനോജ്കുമാര്‍, കൈരളി സിദ്ധാര്‍ത്ഥന്‍, സിന്ധു കെ.എ തുടങ്ങിയവര്‍ സംസാരിക്കും.