Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിനീര്‍ വിതരണത്തിന് സംവിധാനമൊരുക്കുന്നു.
22/03/2018
വലിയകവല ഫ്രണ്ട്‌സ് ഓട്ടോ ഡ്രൈവേഴ്‌സ് കാത്തിരുപ്പ് കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന കുടിനീര്‍ വിതരണ പദ്ധതി സാമൂഹ്യപ്രവര്‍ത്തകന്‍ കെ.സി ഔസേഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വലിയകവല ഫ്രണ്ട്‌സ് ഓട്ടോ ഡ്രൈവേഴ്‌സിന്റെ കാരുണ്യസ്പര്‍ശം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ എല്ലാ കാത്തിരുപ്പ് കേന്ദ്രങ്ങളിലും കുടിനീര്‍ വിതരണത്തിന് സംവിധാനമൊരുക്കുന്നു. കാത്തിരുപ്പ് കേന്ദ്രങ്ങളില്‍ വാഹനം കാത്തിരിക്കുന്നവര്‍ക്ക് തൊട്ടുമുന്നില്‍ ഔഷധ ഗുണമുള്ള കുടിനീര്‍ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രവര്‍ത്തനം വലിയ കവലയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ കെ.സി ഔസേഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ജി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി എ.മധു, സെക്രട്ടറി എം.അന്‍വര്‍, ട്രഷറര്‍ എം.അഷറഫ്, കോര എന്നിവര്‍ പ്രസംഗിച്ചു. വലിയകവലയിലെ ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മയില്‍ ലോട്ടറി ടിക്കറ്റ് വിറ്റ് കിട്ടുന്ന ലാഭത്തിന്റെ മുഴുവന്‍ ഭാഗവും കാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റുകയാണ്. കഴിഞ്ഞ ദിവസം നിര്‍ദ്ധന രോഗികള്‍ക്ക് ഈ പദ്ധതിയില്‍പെടുത്തി ചികിത്സാ സഹായങ്ങള്‍ നല്‍കിയിരുന്നു.