Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ കൃഷിനാശം.
22/03/2018
ടി.വി പുരം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ആവള്ളിയില്‍ ബൈജുവിന്റെ കൃഷിയിടത്തിലുണ്ടായ നാശം കൃഷി ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും സന്ദര്‍ശിക്കുന്നു.

വൈക്കം: കഴിഞ്ഞ രാത്രി മഴയോടൊപ്പമുണ്ടായ ശക്തിയായ കാറ്റില്‍ ടി.വി പുരം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ കൃഷിനാശം. വാഴത്തോട്ടങ്ങളെയാണ് കാറ്റ് ഏറെയും ബാധിച്ചത്. കനത്തവേനലില്‍ ജലക്ഷാമത്തെ നേരിട്ട വാഴത്തോട്ടങ്ങളാണ് നിലം പൊത്തിയത്. ടി.വി പുരം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മറ്റപ്പള്ളി ബൈജുവിന്റെ കൃഷിത്തോട്ടത്തിലെ ഇരുന്നൂറോളം വാഴകള്‍ ഒടിഞ്ഞുവീണു. വിളവെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോഴുണ്ടായ കെടുതിയില്‍ വന്‍ നഷ്ടമാണ് ബൈജുവിനുണ്ടായത്. മൂത്തേടത്ത്കാവ്, ചെമ്മനത്തുകര തുടങ്ങിയ പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു. അസി. കൃഷി ഓഫീസര്‍മാരായ പി.എസ് സലിമോന്‍, കെ.വി ഉദയന്‍, പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. അനില്‍കുമാര്‍ എന്നിവരുടെ സംഘം നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.