Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുംഭകുട ഘോഷയാത്ര നടത്തി.
22/03/2018
മീനഭരണിയോടനുബന്ധിച്ച് ചാത്തന്‍കുടി ദേവി ക്ഷേത്രത്തിലേക്ക് ഉദയനാപുരം മഹേശ്വരി കുംഭകുട സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുംഭകുടഘോഷയാത്ര.

വൈക്കം: ചാത്തന്‍കുടി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം മഹേശ്വരി കുംഭകുട സമാജത്തിന്റെ നേതൃത്വത്തില്‍ കുംഭകുട ഘോഷയാത്ര നടത്തി. വലിയകവല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തി കുംഭം നിറച്ച് ഘോഷയാത്ര ചാത്തന്‍കുടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പമ്പമേളം അകമ്പടിയായി. വൈകിട്ട് 9.00ന് ചാത്തന്‍കുടി ക്ഷേത്രത്തില്‍ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി കുംഭകുടം അഭിഷേകം നടത്തി. അയ്യേരി ഹരികുമാര്‍, വെള്ളായില്‍ രവികുമാര്‍, ഓമനക്കുട്ടന്‍, മണികണ്ഠന്‍, വിക്രംകുമാര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.