ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തും
22/03/2018
വൈക്കം: എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ രണ്ടുകോടി തൊഴില്‍ വാഗ്ദാനലംഘനത്തിനും ജനദ്രോഹ നയങ്ങള്‍ക്കുമെതിരായി ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തുന്നു. ഓരോ വര്‍ഷവും രണ്ടുകോടി തൊഴില്‍ അവസരങ്ങള്‍ പുതുതായി സൃഷ്ടിക്കും എന്ന് വാഗ്ദാനം നല്കി അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ ഉള്ള തൊഴില്‍ അവസരങ്ങള്‍ കൂടി ഇല്ലാതാക്കുകയാണ്. ഇതിനെതിരായുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഇന്ന് വൈക്കം ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന് ഉദ്ഘാടനം ചെയ്യും. എം.ഡി ബാബുരാജ്, ആര്.ബിജു, എം.ജി രഞ്ജിത്ത്, എം.പി സാനു, എസ്.പി സുജിത്ത്, ഹരിമോന്, അനൂജ് കെ.എസ്, പി.ആര് ശരത്കുമാര്, അഭിലാഷ് കെ.എ എന്നിവര്‍ പ്രസംഗിക്കും.