Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചു നല്‍കി.
22/03/2018
തലയോലപ്പറമ്പ് റോട്ടറി ക്ലബ് മിഠായിക്കുന്ന് എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ചു നല്‍കിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുരേഷ് മാത്യൂ നിര്‍വ്വഹിക്കുന്നു.

വൈക്കം: റോട്ടറി ക്ലബ് തലയോലപ്പറമ്പ് മിഠായിക്കുന്ന് എല്‍.പി സ്‌കൂളില്‍ ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചു നല്‍കി. റോട്ടറി ഡിസ്ട്രിക്ട് 3211 വില്‍സ് പദ്ധതിപ്രകാരമാണ് ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മിച്ചത്. സാധാരണക്കാരായ മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ ദുരവസ്ഥ സ്‌കൂള്‍ അധികൃതരില്‍ നിന്നും മനസ്സിലാക്കി റോട്ടറി ക്ലബ് പദ്ധതി ഏറ്റെടുത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യൂ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ഷിജോ പി.എസ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ എന്‍.ഷൈന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ശ്രീകാന്ത് സോമന്‍, ലാലു ജോസഫ്, കണ്ണന്‍ കൂരാപ്പള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.