Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല- പള്ളിയാട്- പുന്നപ്പൊഴി ഗ്രാമീണറോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി
21/03/2018
തലയാഴം പഞ്ചായത്തില്‍ ഉല്ലല- പള്ളിയാട്- പുന്നപ്പൊഴി ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം ജോസ്.കെ.മാണി എം.പി നിര്‍വഹിക്കുന്നു.

വൈക്കം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാമീണറോഡുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലാണെന്ന്് ജോസ്.കെ.മാണി എം.പി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച രണ്ട്‌കോടി നാല്‍പ്പത്തിയേഴ് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ഉല്ലല- പള്ളിയാട്- പുന്നപ്പൊഴി ഗ്രാമീണറോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ജോസ്.കെ.മാണി. സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ എം.വൈ ജയകുമാരി, പി.സുഗതന്‍, കെ.കെ രഞ്ജിത്ത്്, ലിജി സലഞ്ച്്്‌രാജ്, പി.എസ് പുഷ്‌കരന്‍, എസ്.രഘു, ടാനിയ ഓമനക്കുട്ടന്‍, ചിഞ്ചു സുനീഷ്, ജ്യോതി, ഇ.കെ ഷാജി, വി.പി ബേബി ഐക്കര എന്നിവര്‍ പ്രസംഗിച്ചു.