Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി ബോര്‍ഡിലെ എല്ലാ കാററഗറികളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് അര്‍ഹരായവര്‍ക്ക് ഉടന്‍ പ്രമോഷന്‍ നല്‍കണം
23/01/2016

വൈദ്യുതി ബോര്‍ഡിലെ എല്ലാ കാററഗറികളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് അര്‍ഹരായവര്‍ക്ക് ഉടന്‍ പ്രമോഷന്‍ നല്‍കണമെന്ന് കേരള ഇലക്ട്രിസിററി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി മനോജ് കെ.എസ്.ഇ.ബി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. കോണ്‍ഫെഡറേഷന്‍ വൈക്കം ഡിവിഷന്‍ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലാവധി കഴിയുന്ന പി.എസ്.സിയുടെ മസ്ദൂര്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം. ബോര്‍ഡിലെ ശമ്പളക്കരാര്‍ ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പരിഷ്‌ക്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും അവകാശപത്രിക നല്‍കുന്നതില്‍ സി.ഐ.ടി.യു യൂണിയന്‍ വരുത്തിയ കാലതാമസമാണ് ബോര്‍ഡിലെ ശമ്പളപരിഷ്‌ക്കരണം വൈകുന്നതിന് കാരണമെന്നും മനോജ് പറഞ്ഞു. വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ബ്രഹ്മമംഗലം കേന്ദ്രമാക്കി സബ് എഞ്ചിനീയര്‍ ഓഫീസ് ആരംഭിക്കണമെന്ന് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് ടി.ആര്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിററി പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷന്‍ സെക്രട്ടറി എം.ജയകൃഷ്ണന്‍, സി.വി കുര്യാച്ചന്‍, വി.ടി ജെയിംസ്, പി.എല്‍ പ്രേംലാല്‍, അജയ്‌ദേവ് എന്നിവര്‍ പ്രസംഗിച്ചു.