Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി ഭക്തിനിര്‍ഭരമായി.
21/03/2018

വൈക്കം: കാളിയമ്മനട ഭദ്രകാളി ദേവിക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് വൈക്കം വിശ്വബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ഭക്തിനിര്‍ഭരമായി. കവരപ്പാടി നടയിലുള്ള സമാജം ഓഫീസില്‍ താലങ്ങള്‍ പൂജിച്ച ശേഷം പൂറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും പട്ടുപുടവകളും ഭംഗി പകര്‍ന്നു. വനിതാസമാജം ഭാരവാഹികളായ ഓമന രാജാമണി, കുമാരി തങ്കം, പുഷ്പ ലക്ഷ്മണന്‍, ശാലിനി ഗിരീഷ്, ഓമന ഗേവിന്ദന്‍, രാജി ധനപാലന്‍, ജീജ വിനോദ്, ധനലക്ഷ്മി, ശ്രീലേഖ, ഇന്ദിരാമ്മാള്‍, ലളിതാ ചെല്ലപ്പന്‍, സമാജം പ്രസിഡന്റ് എന്‍. സുന്ദരന്‍ ആചാരി, നടരാജന്‍, സെക്രട്ടറി ജി. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.