Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതി പ്രഖ്യാപനം നടത്തി
21/03/2018

വൈക്കം: സുരക്ഷിതഭക്ഷണം തിരഞ്ഞെടുക്കുന്നതിനുള്ള തിരിച്ചറിവ് ഉപഭോക്താക്കളില്‍ വളര്‍ത്തുക, ശരിയായ ഉല്‍പാദക ശീലങ്ങളിലൂടെ സുരക്ഷിത ആഹാരം ജനങ്ങളിലെത്തിക്കുന്നതിനുള്ള അറിവ് ഭക്ഷ്യസംരംഭകരില്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതിയിലേക്ക് കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തിരിക്കുന്നു. പഞ്ചായത്തിലെ എല്ലാ ഭക്ഷ്യസംരംഭകര്‍ക്കും ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള മേളകള്‍, ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഭക്ഷ്യോല്‍പാദന വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, കര്‍ഷകര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്കുള്ള അവബോധന ക്ലാസുകള്‍, പഞ്ചായത്തിലെ എല്ലാ പൊതുകുടിവെള്ള സ്രോതസ്സുകളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തല്‍ തുടങ്ങി വിപുലമായ കര്‍മ്മപരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്തായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പ്രഖ്യാപിച്ചു. കോട്ടയം ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി.ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.