Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു
21/03/2018

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 356818902 രൂപ വരവും 356010377 രൂപ ചെലവും 808525 രൂപ മിച്ചവുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരന്‍ അവതരിപ്പിച്ചു. ഉല്‍പ്പാദന, സേവന പശ്ചാത്തല മേഖലകള്‍ക്കും സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കുന്നതാണ് ബഡ്ജറ്റ്. ഉല്‍പ്പാദന മേഖലയില്‍ നെല്‍കൃഷി, ജൈവപച്ചക്കറി കൃഷി, പുറംബണ്ട് നിര്‍മ്മാണം, സമഗ്രപുരയിട കൃഷി, വിള പരിപാലനം, മൃഗസംരക്ഷണ മേഖലയില്‍ ആടു ഗ്രാമം, ക്ഷീരഗ്രാമം, മുട്ടക്കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, പാല്‍ ഇന്‍സന്റീവ്, കന്നുകുട്ടി പരിപാലനം എന്നിവയാണ് പദ്ധതി. മത്സ്യമേഖലയ്ക്ക് ഭവനപുനരുദ്ധാരണം, മത്സ്യകച്ചവടക്കാര്‍ക്ക് ഇരുചക്രവാഹനം, ഐസ് ബോക്‌സ്, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് തുടങ്ങിയവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. കയര്‍ തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി, പരമ്പരാഗത കൈത്തൊഴില്‍ പ്രോത്സാഹനം, പഞ്ചായതത്തിന് ടൂറിസത്തിന് സഹായകരമായ തരത്തില്‍ തോടുകളുടെ നവീകരണം, മുഴുവന്‍ കുടുംബങ്ങളിലും കുടിവെള്ള പൈപ്പ് കണക്ഷന്‍, പാലിയേറ്റീവ് കെയര്‍ പദ്ധതി, ആരോഗ്യവിദ്യാഭ്യാസമേഖലയ്ക്ക് അംഗന്‍വാടി പൂരക പോഷകാഹാരം, സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി, സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം എന്നിവയ്ക്ക് തുക വകിയിരുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലയില്‍ ഭവനപുനരുദ്ധാരണം, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ്, ഹൈസ്‌കുള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍, സ്വയം തൊഴില്‍ സംരംഭം തുടങ്ങിയവയാണ് പ്രധാന ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍. റോഡ്, പാലം തുടങ്ങിയ പശ്ചാത്തല മേഖലയ്ക്ക് ഒരു കോടി 13 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് സാബു പി മണലൊടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഡി.സുനില്‍കുമാര്‍, പ്രവീണ സിബി, ദിവാകരന്‍ മാസ്റ്റര്‍, മെമ്പര്‍മാരായ പി.ഡി ജോര്‍ജ്ജ്, അഡ്വ. സുരേഷ് ബാബു, ജമീല നടരാജന്‍, ആര്‍.രശ്മി, കെ.സജീവ്, എം.വി ശശികല, ഗീത ഷാജി, ജയ ഷാജി, മായ ഷിബു, ഗിരിജ പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.