Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരവേല്‍പ്പ് നല്കി.
21/03/2018
മൂത്തേടത്തുകാവ് ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ ദേവസ്വം അധികാരികള്‍ ഔദ്യോഗിക വരവേല്പ് നല്‍കുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതിയുടെ ഊരുവലം എഴുന്നള്ളിപ്പിന് വൈക്കം മഹാദേവക്ഷേത്രത്തില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ് നല്കി. ഊരുവലം എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നല്കുന്ന ഔദ്യോഗികപരമായ വരവേല്പ്പ് പൗരാണികമായ ആചാരമാണ്. വൈകിട്ട് 6ന് തെക്കേഗോപുരനടയില്‍ എത്തിയ എഴുന്നള്ളിപ്പിന് ദേവസ്വം അധികാരികള്‍ അനുഷ്ഠാന വാദ്യങ്ങളും ദീപവുമായെത്തി വരവേല്പ്പ് നല്‍കി. അവകാശിയായ കിഴക്കേടത്ത് വാസുദേവന്‍ മൂസത് അരിയും പൂവും എറിഞ്ഞ് ഭഗവതിയെ ശ്രീകോവിലിലേക്ക് ആനയിച്ചു. വൈക്കത്തപ്പന്റെ ശ്രീകോവിലില്‍ ഭഗവതിക്ക് പ്രത്യേക പീഠമൊരുക്കി പൂജ നടത്തി. ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, ഇണ്ടംതുരുത്തിമന ഹരിഹരന്‍ നമ്പൂതിരി, മുരിങ്ങൂറില്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി, കിഴക്കേടത്ത് വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.