Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാപുരസ്‌കാരം-2017ന് അര്‍ഹരായി.
21/03/2018
ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരം കായിക യുവജന കാര്യവകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഐ.എ.എസ് വിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.ഡി സുമേഷിന് നല്‍കുന്നു

വൈക്കം: കോട്ടയം ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാപുരസ്‌കാരം-2017ന് തലയോലപ്പറമ്പ് വിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി അര്‍ഹരായി. കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന പുരസ്‌കാര ചടങ്ങ് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കായിക യുവജനകാര്യവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരം കായിക യുവജന കാര്യവകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഐ.എ.എസ് വിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.ഡി സുമേഷിന് നല്‍കി. പുരസ്‌കാരവും, മുപ്പതിനായിരം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമാണ് നല്‍കിയത്. ഈ വര്‍ഷത്തെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നെഹ്‌റു യുവകേന്ദ്രയുടെ ജില്ലയിലെ മികച്ച യൂത്ത് ക്ലാസ്സ് അവാര്‍ഡിനും 25000 രൂപ ക്യാഷ് അവാര്‍ഡിനും വിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി അര്‍ഹരായി.