Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും അനുമോദനയോഗവും
21/03/2018
തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യൂണിയനിലെ 5498-ാം നമ്പര്‍ പാഴൂര്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത കുടുംബസംഗമം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: എസ്.എന്‍.ഡി.പി യൂണിയനിലെ 5498-ാം നമ്പര്‍ പാഴൂര്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത കുടുംബസംഗമവും അനുമോദനയോഗവും യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യോഗം അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.എസ് രവിയെ മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് പി.കെ നാരായണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കൂത്താട്ടുകുളം യൂണിയന്‍ സെക്രട്ടറി സി.പി സത്യന്‍ മുഖ്യപ്രസംഗം നടത്തി. രഞ്ജിത് മൂലമ്പുറം, വിഷ്ണു ആച്ചേരില്‍, സുലഭ സജീവ്, ധന്യ പുരുഷോത്തമന്‍, സുധീര്‍കുമാര്‍, പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.