Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്കാശുപത്രിയിലെ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കണം
20/03/2018

വൈക്കം: താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തമാരംഭിക്കേണ്ട കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി യോഗം അധികാരികളോടാഭ്യര്‍ത്ഥിച്ചു. രണ്ടായിരത്തോളം രോഗികള്‍ ചികിത്സതേടിയെത്തുന്ന ഏറെ പരിമിതികള്‍ ഉള്ള ഈ ആശുപത്രിയില്‍ കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നത് സാധാരണക്കാരായ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാകാനും സര്‍ക്കാര്‍ ആരോഗ്യപദ്ധതികള്‍ വഴിയുള്ള മരുന്നുകള്‍ ലഭ്യമാകാനും സഹായകമാണ്. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നാളിതുവരെയായിട്ടും മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതോടൊപ്പം തന്നെ ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്. അസ്ഥിരോഗ വിഭാഗത്തില്‍ ധാരാളം ആളുകള്‍ ചികിത്സതേടിയെത്തുന്ന ആതുരാലയമാണ് വൈക്കം എന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഇ.എന്‍ ദാസപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ഡി ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായി കെ.അജിത്തിനെയും സെക്രട്ടറിയേറ്റ് അംഗങ്ങളായി കെ.ഡി വിശ്വനാഥന്‍, കെ.എസ് രത്‌നാകരന്‍, ആര്‍ ബിജു, എന്‍.അനില്‍ ബിശ്വാസ്, വി.കെ അനില്‍ കുമാര്‍, പി.എസ് പുഷ്‌ക്കരന്‍, കെ.കെ ചന്ദ്രബാബു എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ആര്‍.സുശീലന്‍, ടി.എന്‍ രമേശന്‍, ജോണ്‍ വി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.