Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി ഭക്തിനിര്‍ഭരമായി.
20/03/2018
പോളശ്ശേരി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടത്തിയ താലപ്പൊലി വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ താലപ്പൊലി ഭക്തിനിര്‍ഭരമായി. ഉത്സവാഘോഷത്തിലെ രേവതി വിളക്കിന്റെ ഭാഗമായാണ് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും പോളശ്ശേരി ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തിയത്. 202-ാം നമ്പര്‍ പോളശ്ശേരി ധീവര മഹിളാസഭയുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലിയില്‍ വ്രതശുദ്ധിയോടെ എത്തിയ നൂറ് കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. വാദ്യമേളങ്ങള്‍, അമ്മന്‍കുടം, പമ്പമേളം, മുത്തുക്കുടകള്‍, ഭഗവതിയുടെ തിടമ്പേറിയ ഗജവീരന്‍ എന്നിവയും താലപ്പൊലിയോടൊപ്പമുണ്ടായിരുന്നു