Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശചുറ്റുവിളക്ക് ഭക്തിനിര്‍ഭരമായി.
20/03/2018
കാളിയമ്മനട ക്ഷേത്രത്തിലെ മീനഭരണിയോടനുബന്ധിച്ച് നടത്തിയ ദേശചുറ്റുവിളക്കിന്റെ ദീപപ്രകാശനം തെക്കേമുറി എന്‍.എസ്.എസ് കരയോഗം സെക്രട്ടറി എസ്. പ്രതാപ് നിര്‍വ്വഹിക്കുന്നു.

വൈക്കം: കാളിയമ്മനട ഭദ്രകാളി ദേവിക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ദേശചുറ്റുവിളക്ക് ഭക്തിനിര്‍ഭരമായി. നൂറ് കണക്കിന് നിലവിളക്കുകകളും ദീപാലങ്കാരങ്ങളും ക്ഷേത്രപരിസരത്ത് ദീപപ്രഭ പരത്തിയത് ഭക്തിയുടെ വിസ്മയകാഴ്ചയായി. ദേവിശരണം ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചുറ്റുവിളക്കിന്റെ ദീപപ്രകാശനം തെക്കേമുറി എന്‍.എസ്.എസ് കരയോഗം സെക്രട്ടറി എസ്. പ്രതാപ് നിര്‍വ്വഹിച്ചു. ഭാരവാഹികളായ കൃഷ്ണകുമാര്‍ കൈതവേലിയില്‍, അനില്‍കുമാര്‍ ആലിക്കാത്തറ, ശ്യാംകുമാര്‍, ഉണ്ണിക്കൃഷ്ണന്‍, ആഷിക് ശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് കളമെഴുംത്തുംപാട്ടും, വടക്കുപുറത്ത് ഗുരുതിപൂജയും നടത്തി.