Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് ചേര്‍ന്നു
22/01/2016
2016-17 വാര്‍ഷിക പദ്ധതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉദയനാപുരം പഞ്ചായത്ത് സംഘടിപ്പിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കെ.അജിത്ത്.എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

2016-17 വാര്‍ഷിക പദ്ധതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉദയനാപുരം പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും അയല്‍സഭകളും വാര്‍ഡ് വികസന സമിതികളും രൂപീകരിച്ചു. അതിനുശേഷമാണ് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നത്. 13 വിഷയ ഗ്രൂപ്പുകളിലായി 3 കോടി 90 ലക്ഷം രൂപയുടെ നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചത്. വല്ലകം സെന്റ് മേരീസ് പരീഷ് ഹാളില്‍ ചേര്‍ന്ന യോഗം കെ.അജിത്ത്.എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസി.ലേഖാതമ്പി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.എസ്.മോഹനന്‍, പി.പി.ദിവാകരന്‍, പ്രവീണ സിബി, പഞ്ചായത്ത് മെമ്പര്‍മാരായ ഡി.സുനില്‍ കുമാര്‍, ഗീതാ ഷാജി, സന്ധ്യാമോള്‍, അഡ്വ.പി.കെ.സുരേഷ് ബാബു, ജമീല നടരാജന്‍, സുലോചന പ്രഭാകരന്‍, കെ.എസ്.സജീവ്, ശശികല.എം.വി, മായാ ഷിബു, ജയ ഷാജി, ഗിരിജ പുഷ്‌ക്കരന്‍, പഞ്ചായത്ത് സെക്രട്ടറി എസ് രാജീവ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഇംപ്ലിമെന്റിംഗ് ഓഫീസര്‍മാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.