Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജന സമ്മേളനവും ബ്ലഡ് ഡൊണേഷന്‍ ഫോറം ഡയറക്ടറി പ്രകാശനവും
20/03/2018

തലയോലപ്പറമ്പ്: കെ.ആര്‍ നാരായണന്‍ സ്മാരക എസ്.എന്‍.ഡി.പി യൂണിയനിലെ 1801-ാം നമ്പര്‍ ഇറുമ്പയം ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശ്രീനാരായണ യുവജന സമ്മേളനവും ബ്ലഡ് ഡൊണേഷന്‍ ഫോറം ഡയറക്ടറി പ്രകാശനവും നടത്തി. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ് ചന്ദ്രബോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ ഗുരുദേവ സന്ദേശം നല്‍കി. പ്രൊഫ. കെ.എസ് ഇന്ദു മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടറി പ്രകാശനം ശാഖാ സെക്രട്ടറി വി.എസ് വിശ്വംഭരന്‍ നിര്‍വഹിച്ചു. ചികിത്സാസഹായവിതരണം റെജി അറാക്കലും ഡയറക്ടറി വിതരണം രഞ്ജിത് മൂലമ്പുറവും, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ജയ അനില്‍കുമാറും നിര്‍വഹിച്ചു. പി.ആര്‍ മോഹന്‍ദാസ്, പത്മിനി തങ്കപ്പന്‍, പി.വി വിജുമോന്‍, അരുണ്‍കുമാര്‍, കെ.എം ബിമല്‍, വി.സി ജോഷി, ലത അശോകന്‍, പ്രകാശന്‍, കെ.എസ് ബാബു, ടി.കെ സദാനന്ദന്‍, പി.പി ബിജേഷ് എന്നിവര്‍ പ്രസംഗിച്ചു.