Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വന്തമായി എഴുതിയ ചെറുകഥ അവതരണ പരിപാടി
20/03/2018

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ചര്‍ച്ചാവേദിയായ ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വന്തമായി എഴുതിയ ചെറുകഥ അവതരണ പരിപാടി സംഘടിപ്പിക്കുന്നു. 10 മുതല്‍ 15 മിനിട്ട് സമയദൈര്‍ഘ്യംകൊണ്ട് വായിച്ചു തീരാവുന്ന ചെറുകഥകളാണ് അവതരിപ്പിക്കേണ്ടത്. നല്ല കഥകള്‍ക്കും അവതാരകര്‍ക്കും ബഷീര്‍ കൃതികള്‍ സമ്മാനിക്കും. ഏപ്രില്‍ എട്ടിന് തലയോലപ്പറമ്പ് ഫെഡറല്‍ നിലയമുറ്റത്ത് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ കവിത അവതരണം ആരംഭിക്കും. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച കഥകള്‍ അവതരണയോഗ്യമല്ല. എന്നാല്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്ന കഥകള്‍ അവതരിപ്പിക്കാവുന്നതാണ്. യുവതലമുറയിലെ എഴുത്തുകാര്‍ക്കും പുതിയ എഴുത്തുകാര്‍ക്കും മുന്‍ഗണന നല്‍കും. കഥകള്‍ അവതരിപ്പിക്കുന്ന എല്ലാവര്‍ക്കും ബഷീര്‍ സ്മാരക സമിതിയുടെ സാക്ഷ്യപത്രം നല്‍കും. ഫോണ്‍: 9447869193, 9447400356, 9495377123.