Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നേര്‍ച്ചസദ്യ പൊതുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
19/03/2018
വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുന്നാളോടനുബന്ധിച്ച് നടത്തിയ നേര്‍ച്ച സദ്യ വികാരി ഫാ. തോമസ്സ് കണ്ണാട്ട് വെഞ്ചരിക്കുന്നു.

വൈക്കം: വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുന്നാളിനോടനുബന്ധിച്ച് നടത്തിയ നേര്‍ച്ചസദ്യ പൊതുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ. തോമസ് കണ്ണാട്ട് മുഖ്യകാര്‍മ്മികനായി. പാരീഷ്ഹാളില്‍ ഉണ്ണിമിശിഹായെയും യൗസേഫ് പിതാവിനെയും പരിശുദ്ധ മാതാവിനെയും സങ്കല്പിച്ച് വിഭവങ്ങള്‍ വിളമ്പി. വികാരി ഫാ. തോമസ്സ് കണ്ണാട്ട് വെഞ്ചരിപ്പ് കര്‍മ്മം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, വൈസ് പ്രസിഡന്റ് കെ.എം.സുധര്‍മ്മന്‍, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, കണ്‍വീനര്‍ മാര്‍ട്ടിന്‍ വല്ല്യാറ, ട്രസ്റ്റിമാരായ പോള്‍ അലക്‌സ്, തങ്കച്ചന്‍ പെരുങ്ങാട്ടില്‍, വൈസ് ചെയര്‍മാന്‍ സാബു മാളിയേക്കല്‍, കെ.സി.വൈ.എം ഭാരവാഹികള്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.