Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വലിയ ഗുരുതി 20ന് നടക്കും
19/03/2018
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തോടനുബന്ധിച്ച് വരച്ച ഭദ്രകാളിയുടെ പതിനാറ്് കൈകളോടുകൂടിയ വര്‍ണ്ണക്കളം.

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തിന്റെ സമാപന ചടങ്ങായ വലിയ ഗുരുതി 20ന് രാത്രി 12ന് നടക്കും. ഭദ്രകാളിയുടെ പതിനാറ്് കരങ്ങളോടുകൂടിയ വലിയ കളമാണ് സമാപനത്തോടനുബന്ധിച്ച് വരച്ച് തീര്‍ക്കുന്നത്്. കളമെഴുത്ത് ആചാര്യന്‍ ശശിധരന്‍ ശര്‍മ്മ, മുല്ലശ്ശേരി ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭദ്രകാളിയുടെ വര്‍ണ്ണാഭമായ കളം വരയ്ക്കുന്നത്. വലിയ ഗുരുതിയ്ക്ക് വെളിച്ചപ്പാട് മുഖ്യ കാര്‍മ്മികനാകും. സമാപന ചടങ്ങായ കുംഭകുട ഘോഷയാത്ര, താലപ്പൊലി, കുംഭകുട അഭിഷേകം എന്നിവയും നടക്കും. 20ന് രാവിലെ 6ന് കുംഭാഭിഷേകം നടക്കും. തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി കാര്‍മ്മികനാകും. രാത്രി 9.30ന് ഭദ്രകാളിയുടെ പതിനാറ് കൈകളോടുകൂടിയ വലിയ കളം വരയ്ക്കും. കളമെഴുത്തും പാട്ടും, വില്‍പ്പാട്ടും നടത്തും. രാത്രി 12ന് വടക്കുപുറത്ത് വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.