Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാരുണ്യ സ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തു
19/03/2018
വലിയകവല ഫ്രണ്ട്‌സ് ഓട്ടോ ഡ്രൈവേഴ്‌സ് നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം പദ്ധതി ജോയിന്റ് ആര്‍.ഡി.ഒ പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്നവര്‍ക്കും നിര്‍ദ്ധന രോഗികള്‍ക്കും താങ്ങേകാന്‍ വലിയകവലയിലെ ഫ്രണ്ട്‌സ് ഓട്ടോ ഡ്രൈവേഴ്‌സ് സംഘടന രൂപീകരിച്ച കാരുണ്യ സ്പര്‍ശം പദ്ധതി ജോയിന്റ് ആര്‍.ഡി.ഒ പി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളികള്‍ ലോട്ടറി ടിക്കറ്റെടുത്ത് വില്‍പ്പന നടത്തി കിട്ടുന്ന ലാഭം മുഴുവനും കാരുണ്യ പ്രവര്‍ത്തനത്തിനായി നല്കും. യൂണിയന്‍ പ്രസിഡന്റ് എം.ടി പ്രകാശ് അധ്യക്ഷത വഹിച്ചു. ആദ്യ സഹായ വിതരണം സബ് ഇന്‍സ്‌പെക്ടര്‍ എം.സാഹില്‍ നടത്തി. എം.അന്‍വര്‍ സാദത്ത്, ഡോക്ടര്‍ വിനോദ്, ജി.രഞ്ജിത്ത് കുമാര്‍, പി.ശിവദാസ്, സി.ജി ഷൈല എന്നിവര്‍ പ്രസംഗിച്ചു.