Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം പഞ്ചായത്ത് ന്യൂട്രീഷ്യന്‍ വാരാചരണത്തോട് അനുബന്ധിച്ച് ഭക്ഷ്യമേള നടത്തി
22/01/2016
ഉദയനാപുരം പഞ്ചായത്തും ഐ.സി.ഡി.എസും ചേര്‍ന്ന് സംഘടിപ്പിച്ച ന്യൂട്രീഷ്യന്‍ വാരാചരണത്തോട് അനുബന്ധിച്ചുള്ള ഭക്ഷ്യമേള പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി ഉദ്ഘാടനം ചെയ്യുന്നു.

ഉദയനാപുരം പഞ്ചായത്തും ഐ.സിഡി.എസും ചേര്‍ന്ന് ന്യൂട്രീഷ്യന്‍ വാരാചരണത്തോട് അനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. ഉദയനാപുരം ഗവ: യൂ.പി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സാബു.പി.മണലൊടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലേഖാ തമ്പി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി.പി.ദിവാകരന്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ പ്രവീണ സിബി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ അനിജി പ്രസാദ്, ഷീല ശശിധരന്‍, പഞ്ചായത്തംഗങ്ങളായ പി.ഡി.ജോര്‍ജ്ജ്, ഗിരിജ പുഷ്‌ക്കരന്‍, ഗീത ഷാജി, അഡ്വ.സുരേഷ് ബാബു, എസ്.ശശികല, കെ.എസ് സജീവ്, പി.ററി.എ പ്രസിഡന്റ് എം.എന്‍.വിനോദ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ആശ, നയന മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.വി.ജോസഫ് ക്ലാസ്സെടുത്തു. പഞ്ചായത്തിലെ 24 അംഗന്‍വാടികളിലെ വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും വ്യത്യസ്തവും രുചികരവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചു. അനേകം കുട്ടികളും രക്ഷകര്‍ത്താക്കളും ഭക്ഷ്യമേള സന്ദര്‍ശിച്ചു.