Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരണ പെരുന്നാളും ഊട്ടു നേര്‍ച്ചയും നടത്തി.
19/03/2018
ചെമ്പ്് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഊട്ടു നേര്‍ച്ച യാക്കോബായ സുറിയാനി പള്ളി വികാരി ഫാ: ജോയി പോള്‍ മനയത്ത് വെഞ്ചരിക്കുന്നു.

വൈക്കം: ചെമ്പ്് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ പെരുന്നാളും ഊട്ടു നേര്‍ച്ചയും നടത്തി. രാവിലെ നടന്ന പാട്ടുകുര്‍ബ്ബാനക്ക് വികാരി ഫാ: ആന്റണി പരവര, സഹവികാരി ഫാ: സിറിയക്ക് മണിപ്പാടന്‍ എന്നിവര്‍ കാര്‍മ്മികരായി. പാരീഷ് ഹാളില്‍ നടന്ന ഊട്ടു നേര്‍ച്ചയില്‍ രണ്ടായിരത്തിലധികം വിശ്വാസികല്‍ പങ്കെടുത്തു. ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ: ജോയി പോള്‍ മനയത്ത് ഊട്ട് നേര്‍ച്ച വെഞ്ചരിച്ചു. തിരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ രാരിച്ചന്‍ പാപ്പാളിത്താഴത്ത്, സെക്രട്ടറി പോള്‍ തോമസ് മണിയല, ട്രസ്റ്റിമാരായ ജോയി എടമനപ്പള്ളി, സെബാസ്റ്റ്യന്‍ വട്ടക്കാട്ടില്‍, കുടുംബയൂണിറ്റ് വൈസ് ചെയര്‍മാന്‍ മാത്യു കുന്നത്ത്, മദര്‍ സുപ്പീരിയര്‍ ലിറ്റില്‍ റോസ്, കുടുംബയൂണിറ്റ് ഭാരവാഹികള്‍, ഭക്തസംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.