Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള പോലീസ് അസ്സോസിയേഷന്റെ ജില്ലാ സമ്മേളനം നടത്തി
17/03/2018
കേരളപോലീസ് അസ്സോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പോലീസിന്റെ പ്രവര്‍ത്തനത്തിലെ ജാഗ്രത, സാധാരണക്കാരോടുള്ള സമീപനം എന്നിവ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കേരള പോലീസ് അസ്സോസിയേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനമൈത്രി പോലീസ്, ജനപക്ഷ പോലീസ് എന്ന ആശയം പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സേനയിലെ വനിതാപോലീസിന്റേതടക്കമുള്ള അംഗസംഖ്യ വര്‍ദ്ധനവ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.സി സലിംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതന്‍, രഞ്ജിത്ത് കുമാര്‍, കെ.ടി അനസ്സ്, എസ്. ബൈജു, രാംദാസ്, ഇമ്മാനുവല്‍ പോള്‍, വി.കെ വിപിനന്‍, എന്‍.എസ് സജീവ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികച്ച സേവനം നടത്തിയ നാല്‍പ്പത് പേര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.