Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗണിതലാബ് സജ്ജീകരിച്ചു
17/03/2018

വൈക്കം: അക്കരപ്പാടം ഗവണ്‍മെന്റ് യൂ.പി സ്‌കൂളില്‍ ഗണിതലാബ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കുട്ടികളില്‍ ഗണിത വിജയം ഉറപ്പിക്കുന്നതിനു വേണ്ടി ഗണിതം രസകരമായി മൂര്‍ത്തവസ്തുകള്‍ ഉപയോഗിച്ച് പഠിപ്പിക്കുന്നതിനു വേണ്ടി വിവിധതരം ഗണിത പഠനസഹായികള്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ നിര്‍മ്മിച്ചാണ് ഗണിതലാബ് സജ്ജീകരിച്ചിരിക്കുന്നത്. ഉദയനാപുരം പഞ്ചായത്തില്‍ ഗണിതലാബ് സജ്ജീകരിച്ച ആദ്യവിദ്യാലയമാണ് അക്കരപ്പാടം സ്‌കൂള്‍. സ്‌കൂള്‍ ഹാളില്‍ നടന്ന യോഗത്തില്‍ എസ്.എസ്.എയുടെ വൈക്കം ബി.പി.ഒ റ്റി.കെ സുവര്‍ണ്ണന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എസ്.ഡി.സി ചെയര്‍മാന്‍ എ.പി നന്ദകുമാര്‍, പി.എന്‍ ദാസന്‍, സിനിമോള്‍, സുനിത, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നടേശന്‍ ഇ.ആര്‍, അനുഷ.വി എന്നിവര്‍ സംസാരിച്ചു.