Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പതിമൂന്നുചൊവ്വയാചരണം
17/03/2018

വൈക്കം: വെച്ചൂര്‍ അച്ചിനകം സെന്റ്ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെ മരണത്തിരുനാളിനൊരുക്കമായുള്ള പതിമൂന്നുചൊവ്വയാചരണം മാര്‍ച്ച് 20 മുതല്‍ ആരംഭിക്കും. ജൂണ്‍ 13-നാണ് വിശുദ്ധ അന്തോനീസിന്റെ മരണത്തിരുനാള്‍ ഊട്ടുതിരുനാളായി ആഘോഷിക്കുന്നത്. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 6നും 10.30നും വൈകിട്ട് 5-നും ദിവ്യബലി, ആരാധന, വിശുദ്ധ അന്തോനീസിനോടുള്ള നൊവേന, പ്രത്യേക നിയോഗാര്‍ത്ഥമുള്ള പ്രാര്‍ത്ഥന, ദിവ്യകാരുണ്യപ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.സനു പുതുശേരി അറിയിച്ചു.