Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു
17/03/2018
ടി.വി പുരം ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ കുടിവെള്ള ടാങ്കുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വഹിക്കുന്നു.

വൈക്കം: കുടിവെള്ളം സുരക്ഷിതമായി ശേഖരിച്ചു വയ്ക്കാന്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ടി.വി പുരം ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു. ടി.വി പുരം പഞ്ചായത്തില്‍ 45 പട്ടികവര്‍ഗ കുടുംബങ്ങളാണുള്ളത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത 25 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള ടാങ്കുകള്‍ നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി കുടിവെള്ള ടാങ്കുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബീനാ മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.അനില്‍കുമാര്‍, രമ ശിവദാസ്, കവിതാ റെജി, ടി.എസ് സെബാസ്റ്റ്യന്‍, അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, എസ്.ബിജു, സന്ധ്യ അശോകന്‍, ഷീല സുരേശന്‍, ഗീതാ ജോഷി, രാഖി സജേഷ്, ജീനാ തോമസ്, ഷാജി ഇളന്തുരുത്തിച്ചിറ, കവിത, വിനോദ് ബാബു എന്നിവര്‍ പ്രസംഗിച്ചു.