Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരിയ്ക്കാംകുന്ന് കെ.എച്ച്.എം.എല്‍.പി.എസ് സ്‌കൂള്‍ വാര്‍ഷികവും എന്‍ഡോവ്‌മെന്റ് വിതരണവും
13/03/2018

വൈക്കം: വരിയ്ക്കാംകുന്ന് കെ.എച്ച്.എം.എല്‍.പി.എസ് സ്‌കൂള്‍ വാര്‍ഷികവും എന്‍ഡോവ്‌മെന്റ് വിതരണവും ഇന്നും  (14) നാളെയും 16നുമായി നടക്കും. രാവിലെ 10.30ന് ഡി.വൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പി.റ്റി.എ പ്രസിഡന്റ് അഭിലാഷ് പാടോത്തുകുഴി അദ്ധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റര്‍ ആദര്‍ശ് വി മാര്‍ക്കോസ് സ്വാഗതമാശംസിക്കും. കടുത്തുരുത്തി ഡി.ഇ.ഒ മിനി രാഷ്ട്രപതി അവാര്‍ഡ് വിതരണം നടത്തും. സംസ്ഥാന അവാര്‍ഡ് വിതരണം എ.ഇ.ഒ എ.പി രത്‌നമ്മ നിര്‍വ്വഹിക്കും. വാര്‍ഡ് മെമ്പര്‍ ലൂക്ക് മാത്യൂ സമ്മാനദാനം നടത്തും. കബ്ബ് മാസ്റ്റര്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം സുധീഷ് കുമാര്‍ സി.എസും (ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് എ.എസ്.ഒ.സി കേരള), പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വികസന പദ്ധതിയുമായി സഹകരിച്ചവരെ അനുമോദിക്കല്‍ ബി.പി.ഒ ടി.കെ സുവര്‍ണ്ണനും നിര്‍വ്വഹിക്കും. 16ന് വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ ഉദ്ഘാടനം ചെയ്യും. എന്‍ഡോവ്‌മെന്റ് വിതരണവും പി.സി.എം സ്‌കോളര്‍ഷിപ്പ് വിതരണവും വാര്‍ഡ് മെമ്പര്‍ ലൂക്ക് മാത്യൂവും വടകര കോ-ഓപ്പറേറ്റീവ് ബാങ്ക് നല്‍കുന്ന എന്‍ഡോവ്‌മെന്റ് വിതരണം ബാങ്ക് പ്രസിഡന്റ് ഡി.ദേവരാജന്‍ നടത്തും. ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്, രാഷ്ട്രപതി അവാര്‍ഡ്, സംസ്ഥാന അവാര്‍ഡ് എന്നിവ നേടിയ കുട്ടികളെയും ക്ലബ്ബ് മാസ്റ്ററെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ജയേഷ് മാമ്പിള്ളില്‍ ആദരിക്കും. റിട്ട. ഹെഡ്മാസ്റ്റര്‍ ജോയി സമ്മാനദാനം നിര്‍വ്വഹിക്കും. രാജേഷ് കെ.ആര്‍, ആന്‍സമ്മ കുര്യാക്കോസ്, ഒ.എസ് മാത്യൂ, സൈഫുദ്ദീന്‍, ബനാസറുദ്ദീന്‍ കെ.ബി, കെ.വി തങ്കമണി എന്നിവര്‍ സംസാരിക്കും.