Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരുത്തുംമൂടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ മീനം മൂന്ന് മഹോത്സവം
13/03/2018

വൈക്കം: പരുത്തുംമൂടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ മീനം മൂന്ന് മഹോത്സവവും മൂത്തേടത്തുകാവ് ഭഗവതിയ്ക്ക് വരവേല്‍പ്പ് ഉത്സവവും ഇന്നു (14) മുതല്‍ 18 വരെ നടക്കും. ക്ഷേത്രം മേല്‍ശാന്തി എം.കെ പ്രദീപ് മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 7ന് ശരവണ കലാമണ്ഡപത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കും. ഭദ്രദീപപ്രകാശനം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വ്വഹിക്കും. ക്ഷേത്രയോഗം പ്രസിഡന്റ് കെ.ചന്ദ്രഹാസന്‍ അദ്ധ്യക്ഷത വഹിക്കും. ഡി.അനില്‍കുമാര്‍ സ്വാഗതമാശംസിക്കും. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലും പ്രഥമ വൈക്കം വാസുദേവന്‍ നായര്‍ പുരസ്‌കാരവും നേടിയ കവിയും ഗാനരചയിതാവും വൈക്കം ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസുമായ സുഭാഷ് ചേര്‍ത്തലയെ അനുമോദിക്കലും പരിചയപ്പെടുത്തലും ഡി.ശശിധരന്‍ നടത്തും. ചെമ്പില്‍ അശോകന്‍ മുഖ്യ അതിഥിയായിരിക്കും. എം.വി ശശികല, പി.കെ രാജീവ്, വി.ജി ഷാജി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഉദ്ഘാടന പരിപാടി ഡ്രംസ് സോളോ, 8.30ന് അന്നദാനം, 9ന് നൃത്തനൃത്ത്യങ്ങള്‍. 15ന് വൈകിട്ട് 7ന് സായി ഭജന്‍സ്, 8ന് അത്താഴംഊട്ട്, 8.30ന് തിരുവാതിര. 16ന് രാവിലെ 7.30ന് പാല്‍ക്കാവടി വരവ്, 9ന് പാല്‍ക്കാവടി അഭിഷേകം, സ്വര്‍ണ്ണവേല്‍ സമര്‍പ്പണം, 11ന് ഉച്ചപൂജ, വൈകിട്ട് 4.30ന് വര്‍ണ്ണശബളമായ ഭസ്മക്കാവടി വരവ്, രാത്രി 8ന് കാവടി അഭിഷേകം, 8.15ന് അത്താഴം ഊട്ട്, 8.30ന് ഭരതനാട്യം, 9ന് നാടന്‍പാട്ട്. 17ന് ഉച്ചയ്ക്ക് 12ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 6.15ന് പ്രഭാഷണം, 7ന് നൃത്തനൃത്യങ്ങള്‍, 7.30ന് അത്താഴം ഊട്ട്, 8 മുതല്‍ പിന്നല്‍ തിരുവാതിര, 8.30ന് ഭക്തിഗാനമേള. 18ന് രാവിലെ 9ന് മൂത്തേടത്തുകാവ് ഭഗവതിയ്ക്ക് വരവേല്‍പ്പ്, തുടര്‍ന്ന് ഇറക്കിപ്പൂജ, ഭഗവതിയ്ക്ക് പറ നിറയ്ക്കല്‍, 12ന് മഹാപ്രസാദം ഊട്ട്, വൈകുന്നേരം 5ന് പ്രഭാഷണം, 6ന് ദീപാരാധന, ദീപക്കാഴ്ച, കര്‍പ്പൂരാരാധന, തുടര്‍ന്ന് പുഷ്പാഭിഷേകം, 6.30ന് തിരുവാതിര, 7 മുതല്‍ വിളക്കിനെഴുന്നള്ളിപ്പ്, 7.30ന് സംഗീതസദസ്സ്, 8ന് അത്താഴം ഊട്ട്, 8.30 മുതല്‍ ചേര്‍ത്തല അരങ്ങ് നാട്ടറിവ് പഠനകേന്ദ്രത്തിന്റെ നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരം, 12.5ന് മംഗളപൂജ എന്നിവയാണ് പ്രധാന പരിപാടികള്‍.