Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടക്കുപുറത്ത്കളമെഴുത്തും പാട്ടും നടത്തും.
13/03/2018

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ ഭാഗമായി ഭദ്രകാളി പ്രീതിക്കായി 18ന് വടക്കുപുറത്ത്കളമെഴുത്തും പാട്ടും നടത്തും. ക്ഷേത്രത്തിന്റെ വടക്കെ മുറ്റത്താണ് കളമെഴുത്തുപാട്ടിന് വേദിയൊരുക്കുന്നത്. കളമെഴുത്തുപാട്ടിന്റെ മുന്നോടിയായുളള കാല്‍നാട്ടുകര്‍മ്മം ഡി.വൈ.എസ്.പി കെ.സുഭാഷ് നിര്‍വ്വഹിച്ചു. ലക്ഷണമൊത്ത മരം കായിക്കര കെ.ആര്‍ സിബിയുടെ പുരയിടത്തില്‍ നിന്നും വെളിച്ചപ്പാട് വാളിനുകൊത്തി അടയാളപ്പെടുത്തി നിലം തൊടാതെ മുറിച്ചെടുത്തു ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചു. 18ന് രാവിലെ 9ന് ഉച്ചപ്പാട്ടോടുകൂടി കളമെഴുത്തുതുടങ്ങും. കണിച്ചുകുളങ്ങര സി.സി ഉണ്ണിക്യഷ്ണനാണ് കളമെഴുത്തിന്റെ ആചാര്യന്‍. ഭദ്രകാളിയുടെ പൂര്‍ണ്ണരൂപം വര്‍ണ്ണപ്പൊടികള്‍ കൊണ്ട് തീര്‍ത്താണ് കളമെഴുത്തും പാട്ടും നടത്തുന്നത്. രാത്രി 9ന് ആചാരവിധി പ്രകാരമുളള കളംപൂജ, തിരിഉഴിച്ചില്‍, എതിരേല്‍പ്പ് എന്നിവയ്ക്ക് ശേഷമാണ് കളംപാട്ട്. കാല്‍നാട്ടുകര്‍മ്മത്തിന് ക്ഷേത്രം മേല്‍ശാന്തി ആര്‍.ഗിരീഷ് കാര്‍മ്മികനായി. ക്ഷേത്രം പ്രസിഡന്റ് എം.കെ വിദ്യാധരന്‍, സെക്രട്ടറി സി.എം സോമകുമാര്‍, ട്രഷറര്‍ കെ.എം രാജന്‍ എന്നിവര്‍ നേത്യത്വം നല്‍കി.