Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി 15 മുതല്‍ 24 വരെ ആഘോഷിക്കും.
13/03/2018

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി 15 മുതല്‍ 24 വരെ ആഘോഷിക്കും. ഉത്സവത്തിന്റെ കൊടിയേറ്റ് 15ന് രാവിലെ 7നും 8നും മദ്ധ്യേ തന്ത്രി മോനാട്ടില്ലത്ത് ക്യഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. ഉത്സവത്തിന് സമാരംഭം കുറിക്കുന്ന കളഭാഭിഷേകം 14ന് രാവിലെ 10നും 12നും മദ്ധ്യേ നടത്തും. തന്ത്രി മോനാട്ടില്ലത്ത് ക്യഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികനാകും. കൊടിയേറ്റ് ദിവസം വൈകിട്ട് 7ന് തീയാട്ട് നടത്തും. ഭഗവതിയുടെ ഊരുവലം എഴുന്നളളിപ്പ് 16ന് രാവിലെ പുറപ്പെടും. എട്ട് രാവും പകലും നീളുന്നതാണ് ഭഗവതിയുടെ ഊരുവലം എഴുന്നളളിപ്പ്. വിവിധ ദേശങ്ങളില്‍ ഇറക്കി പൂജയും എഴുന്നളളിപ്പിന്റെ പ്രത്യേകതയാണ്. വിവിധ ദിവസങ്ങളില്‍ ഗാനാര്‍ച്ചന, ഉത്സവബലി ദര്‍ശനം, ഭജന്‍സ്, ഓട്ടംതുളളല്‍, വലിയവിളക്ക് എന്നിവയും നടക്കും. 24ന് ആറാട്ടുമഹോത്സവം ആഘോഷിക്കും. രാവിലെ 7.30ന് ഉപദേവതമാര്‍ക്ക്്് കലശം നടത്തും. വൈകിട്ട്്് 6.30ന്ആറാട്ടുബലി തുടര്‍ന്ന് ആറാട്ടുകടവിലേക്ക് എഴുന്നളളിപ്പ്. രാത്രി 9ന് നടക്കുന്ന ആറാട്ടുവരവിന്്് ക്ഷേത്രക്കവാടത്തില്‍ വരവേല്‍പ്പ്്്് നല്‍കും. മേജര്‍സെറ്റ്്്് പഞ്ചവാദ്യവും പഞ്ചാരിമേളവും അകമ്പടിയാകും. രാത്രി 11ന് വലിയകാണിക്കയും വലിയതീയാട്ടും നടക്കും.