Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂള്‍ വാര്‍ഷിക ഉത്സവം നടത്തി.
13/03/2018
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിന്റെ 150-മത് വാര്‍ഷികോത്സവം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സേവനത്തില്‍ 150- വര്‍ഷം പിന്നിട്ട വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂള്‍ വാര്‍ഷിക ഉത്സവം നടത്തി. സ്‌കോളര്‍ഷിപ്പ് വിതരണം, എന്‍ഡോവ്‌മെന്റ് വിതരണം, കുട്ടികളുടെ നവികരിച്ച പാര്‍ക്ക് സമര്‍പ്പണം, സ്‌ക്കൂള്‍ പ്രവേശനോത്സവം, പ്രതിഭകളെ ആദരിക്കല്‍, പൊതുസമ്മേളനം എന്നിവയായിരുന്നു ആഘോഷപരിപാടികള്‍. പി ടി എ പ്രസിഡന്റ് പി.കെ അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നടന്മാരായ ജോഷി പത്മ, പ്രവീണ്‍ മുഹമ്മ എന്നിവര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. പുതിയ അദ്ധ്യയനവര്‍ഷത്തെ പ്രവോശനോത്സവം ഏ.ഇ.ഒ പി.രത്‌നമ്മ ഉദ്ഘാടനം ചെയ്തു. എല്‍.എസ്.എസ് വിജയികളായ ജോഷ് കെ ബിജു, ശ്രീനന്ദനാ സുമേഷ് എന്നിവരെ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ ബി.ജയ്ച്ചന്ദ്, ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ഹരിദാസ്, പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, ഡി.മായ, ജിഷാരതീഷ്, ശിവനന്ദ് എസ് മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.