Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനാകരി മണ്ടക്കായ്ട്ടമ്മ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവം തുടങ്ങി.
13/03/2018
ചെമ്മനാകരി മണ്ടക്കായ്ട്ടമ്മ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് സമാരംഭം കുറിച്ച് നടന്ന അന്നദാനത്തിന്റെ ദീപ പ്രകാശനം വിജയാ ഫാഷന്‍ ജൂവല്ലറി മാനേജിംഗ് ഡയറക്ടര്‍ ജി. വിനോദ് നിര്‍വ്വഹിക്കുന്നു.

വൈക്കം: ധീവരസഭ 106-ാം നമ്പര്‍ ചെമ്മനാകരി മണ്ടക്കായ്ട്ടമ്മ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവം തുടങ്ങി. ഉത്സവത്തിന് സമാരംഭം കുറിച്ച്് നടന്ന അന്നദാനത്തിന്റെ ദീപ പ്രകാശനം വിജയാ ഫാഷന്‍ ജുവല്ലറി മാനേജിംഗ് ഡയറക്ടര്‍ ജി.വിനോദ് നിര്‍വ്വഹിച്ചു. ക്ഷേത്രം തന്ത്രി മഞ്ഞുമ്മല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വൈക്കം ബ്രഹ്മദാസ് ശര്‍മ്മ, ക്ഷേത്രം പ്രസിഡന്റ് കെ.കെ ചന്ദ്രന്‍, കെ.അനില്‍, ഡി. ഉദയന്‍, കെ.എന്‍ അരവിന്ദന്‍, കെ.അശോകന്‍, മഹിള സമാജം പ്രസിഡന്റ് ദ്രൗപതി, സെക്രട്ടറി സുധാ ഭദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി. വിവിധ ദിവസങ്ങളില്‍ ശ്രീബലി, പ്രസാദം ഊട്ട്, ദേശതാലപ്പൊലി, മഹാഗുരുതി, കലശപൂജകള്‍, എന്നിവ നടക്കും. എസ്.എസ്.എല്‍.എസി പരീക്ഷയില്‍ കരയോഗത്തില്‍നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌ക്കാരങ്ങള്‍ നല്കി ആദരിക്കും.