Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല കൂവം കൊച്ചിളംകാവ് ദേവീക്ഷേത്രത്തിലെ 5-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും മീനഭരണി മഹോത്സവവും നാളെ (12) മുതല്‍ 21 വരെ നടക്കും.
10/03/2018

വൈക്കം: ഉല്ലല കൂവം കൊച്ചിളംകാവ് ദേവീക്ഷേത്രത്തിലെ 5-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും മീനഭരണി മഹോത്സവവും നാളെ (12) മുതല്‍ 21 വരെ നടക്കും. ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള വിഗ്രഹഘോഷയാത്ര നാളെ വൈകുന്നേരം 5ന് വാഴക്കാട് അനന്തശയന മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയോടും വാദ്യമേളത്തോടും കൂടി പുറപ്പെട്ട് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. 7ന് നടക്കുന്ന ഭദ്രദീപപ്രകാശനം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വ്വഹിക്കും. ഉല്ലല ഓങ്കാരേശ്വരം ദേവസ്വം പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് ഗ്രന്ഥ സമര്‍പ്പണം നടത്തും. ദ്രവ്യസമര്‍പ്പണം വനിതാസമാജം സപ്താഹ കമ്മറ്റിയും, കാര്‍ഷികവിഭവ സമര്‍പ്പണം ദിനേശന്‍ കോലംചിറയും, ശ്രീകൃഷ്ണ വിഗ്രഹ സമര്‍പ്പണം നീലകണ്ഠന്‍ ബോയ്‌സ് കൂവവും നിര്‍വ്വഹിക്കും. മേല്‍ശാന്തി അനൂപ് വിഗ്രഹ പ്രതിഷ്ഠ നടത്തും. തിരുവിഴ പുരുഷോത്തമന്‍ ഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തും. ഒന്നാം ഉത്സവദിനമായ 19ന് രാത്രി 8.30 മുതല്‍ കോലുകളി, തുടര്‍ന്ന് ക്ഷേത്രകലാപീഠത്തിലെ കൊച്ചുകുട്ടികളുടെ കലാവിരുന്ന്. 20ന് രാത്രി 7.30ന് താലപ്പൊലി, 8 മുതല്‍ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നൃത്തനൃത്യങ്ങള്‍ എന്നിവയും മീനഭരണി മഹോത്സവമായ 21ന് രാവിലെ 11ന് പൊങ്കാല, 11.15ന് കലശാഭിഷേകം, 11.30 സര്‍പ്പങ്ങള്‍ക്ക് തളിച്ചുകൊട, 11.45ന് ഉച്ചപൂജ, 12ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 1ന് കഞ്ഞിവീഴ്ത്തല്‍, വൈകിട്ട് 5.30ന് നടതുറക്കല്‍, 6.15ന് ദീപാരാധന, 7 മണി മുതല്‍ വടയാര്‍ അനില്‍കുമാറിന്റെ പാവുമ്പായുടെ പൊന്നുതമ്പുരാന്‍ കഥാപ്രസംഗം, തുടര്‍ന്ന് നൃത്തവിസ്മയം, 8ന് അത്താഴപൂജ, 11ന് വലിയ കാണിക്ക, 11.30ന് വലിയ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍.