Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡി.വൈ.എസ്.പി ഓഫീസിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്താന്‍ സംഘാടകസമിതി രൂപീകരണയോഗം തീരുമാനിച്ചു.
22/01/2016

ഡി.വൈ.എസ്.പി ഓഫീസിന്റെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടത്താന്‍ സംഘാടകസമിതി രൂപീകരണയോഗം തീരുമാനിച്ചു. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അനുവദിക്കപ്പെട്ട വൈക്കം പോലീസ് സബ്ഡിവിഷന്റെ ഉദ്ഘാടനം 31നാണ്. മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങ് സ്റ്റുഡന്റ്‌സ് പോലീസ് കേഡററുകളെ പങ്കെടുപ്പിച്ച് ബാന്റ് മേളം, കലാപരിപാടികള്‍ എ ന്നിവയോടെ ഗംഭീരമാക്കാനും യോഗം തീരുമാനിച്ചു. കെ.അജിത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.കെ രഞ്ജിത്ത്, വൈക്കം സി.ഐ ടോമി സെബാസ്റ്റ്യന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി എം.ഡി ബാബുരാജ്, സി.പി.എം ഏരിയാ കമ്മിററി അംഗം പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.