Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള സ്ത്രീകള്‍ പോലും വിവേചനം അനുഭവിക്കുന്നതിന് കാരണം സാമ്പത്തിക സ്വയം പര്യാപ്തതയുടെ അഭാവമാണെന്ന് കെ.സി വേണുഗോപാല്‍ എം.പി
10/03/2018
സഹൃദയ വനിതാദിനാചരണം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്ത്രീപക്ഷ നിയമങ്ങള്‍ നിരവധി ഉണ്ടായിട്ടും വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള സ്ത്രീകള്‍ പോലും വിവേചനം അനുഭവിക്കുന്നതിന് കാരണം സാമ്പത്തിക സ്വയം പര്യാപ്തതയുടെ അഭാവമാണെന്ന് കെ.സി വേണുഗോപാല്‍ എം.പി അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും നൈപുണ്യ വിമണ്‍സെല്ലും സംയുക്തമായി ലീഗല്‍ സര്‍വ്വീസ് അതോറിട്ടിയുടെ സഹകരണത്തോടെ നൈപുണ്യ കോളേജില്‍ സംഘടിപ്പിച്ച വൈക്കം-ചേര്‍ത്തല മേഖലാതല വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരശുചീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതാ തൊഴിലാളികളെ വനിതാദിനത്തില്‍ ആദരിക്കുന്നതിലൂടെ ശുചിത്വ പരിപാലനത്തില്‍ വീട്ടമ്മമാരുടെ നിര്‍ണായക പങ്കിനെ അനുസ്മരിപ്പിക്കുന്ന സഹൃദയയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല സബ് ജഡ്ജ് പ്രിയ ചന്ദ് അദ്ധ്യക്ഷയായിരുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരം വീടുകളില്‍ തന്നെ വളര്‍ത്തിയെടുക്കുന്നതിന് വീട്ടമ്മമാര്‍ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു. കാലടി സംസ്‌കൃത സര്‍വ്വകലാശാല ഡയറക്ടര്‍ പ്രൊഫ. ബിച്ചു എക്‌സ് മലയില്‍ വനിതാദിന സന്ദേശം നല്‍കി. നഗരശുചീകരണ രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു വരുന്ന വനിതാ തൊഴിലാളികളെ നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന ഉപഹാരം നല്‍കി ആദരിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, നൈപുണ്യ ഡയറക്ടര്‍ ഫാ.പോള്‍ കൈത്തോട്ടുങ്കല്‍, ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി, കെ.കെ ജോസഫ്, റാണി ചാക്കോ എന്നിവര്‍ സംസാരിച്ചു. സഹൃദയ സുരക്ഷ പദ്ധതി അവാര്‍ഡ് വിതരണം ഫാ.സിബി പുത്തന്‍പറമ്പിലും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം പ്രൊഫ. പി.ജെ ചാക്കോയും, മികച്ച സംഘം ഫെഡറേഷനുകള്‍ക്കുള്ള അവാര്‍ഡ് വിതരണം എസ്.ആര്‍ രശ്മിദേവിയും, യോഗ കോഴ്‌സ് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പുഷ്പജോണും, നൈപുണ്യ ക്യൂന്‍ അവാര്‍ഡ് വിതരണം ശ്രുതി ക്ലെയര്‍ ജോണും നിര്‍വ്വഹിച്ചു. ഹോളിഫാമിലി സ്‌കൂളില്‍ നിന്ന് ആരംഭിച്ച വനിതാദിന റാലി സബ് ഇന്‍സ്‌പെക്ടര്‍ ഷാന്‍കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. ഫാ. പോള്‍ വി മാടന്‍ സന്ദേശം നല്‍കി.