Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ വ്യാപാരി തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥ പീഡനവും സര്‍ക്കാരിന്റെ ഉത്തരവാദിത്വകുറവും മൂലമെന്നത് തെറ്റായ ആരോപണമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് താലൂക്ക് കമ്മറ്റി
10/03/2018

വൈക്കം: വൈക്കം താലൂക്കിലെ റേഷന്‍ വ്യാപാരി തൂങ്ങി മരിച്ചത് ഉദ്യോഗസ്ഥ പീഡനവും സര്‍ക്കാരിന്റെ ഉത്തരവാദിത്വകുറവും മൂലമെന്നത് തെറ്റായ ആരോപണമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് താലൂക്ക് കമ്മറ്റി അറിയിച്ചു. വൈക്കം താലൂക്കിലെ സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹകരണമൂലമാണ് പരേതനായ രമണന്‍ കട ഇതുവരെ നടത്തി വന്നിരുന്നത്. മറ്റു താലൂക്കുകളെ അപേക്ഷിച്ച് വ്യാപാരി കമ്മീഷന്‍ കുടിശ്ശിഖ ലഭിക്കുകയും സിവില്‍ സപ്ലൈസ് നേരിട്ട് നടത്തുന്ന വാതിപ്പടി വിതരണം സത്യന്ധമായി നടക്കുകയും ചെയ്യുന്ന താലൂക്കാണ് വൈക്കം. വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത രമണന് താലൂക്ക് കമ്മറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംഘടനയുടെ പേരില്‍ പരേതന്റെ കുടുംബത്തിനെ വിഷമിപ്പിക്കരുതെന്നും താലൂക്ക് കമ്മറ്റി അറിയിച്ചു.