Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട നഗരസഭയുടെ ഹിയറിങ് 15ന്
10/03/2018

വൈക്കം: തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട നഗരസഭയുടെ ഹിയറിങ് 15ന് രാവിലെ 10ന് കളക്ടറേറ്റില്‍ നടക്കും. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് തീരദേശ പരിപാലന പ്ലാന്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹിയറിങ് നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ നേരിട്ടോ രേഖാമൂലമോ പബ്ലിക് ഹിയറിങ് സമയത്തും അവതരിപ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.