Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക വനിതാദിനം ആഘോഷിച്ചു.
10/03/2018

വൈക്കം: കേരള വിശ്വകര്‍മ മഹിളാസംഘം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ലോക വനിതാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 'സ്ത്രീകളും കുട്ടികളും നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ സംസ്ഥാന സെക്രട്ടറി ഓമന വിജയന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വിലാസിനി ശിവരാമന്‍ അധ്യക്ഷത വഹിച്ചു. വനിതകളുടെ ഉന്നമനത്തിന് വിവിധതരം കൂട്ട് സംരംഭങ്ങള്‍ തുടങ്ങുന്നതിനും പെണ്‍കുട്ടികള്‍ക്ക് അവധിക്കാല ബ്യൂട്ടീഷ്യന്‍ കോഴ്‌സ് ആരംഭിക്കാനും തീരുമാനിച്ചു. വ്യവസായ സംരംഭം തുടങ്ങാന്‍ ശ്രമിച്ച പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെല്ലമ്മ പൊന്നപ്പന്‍, സുരബാല, സുകുമാരന്‍, ബിജി അനില്‍കുമാര്‍, അനിത വിനോദ് എന്നിവര്‍ പ്രസംഗിച്ചു.