Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികസമ്മേളനവും തെരഞ്ഞെടുപ്പും
10/03/2018

വൈക്കം: കേരളാ പുലയര്‍ മഹാസഭ 1386-ാം നമ്പര്‍ ഉദയനാപുരം ശാഖയുടെ വാര്‍ഷികസമ്മേളനവും തെരഞ്ഞെടുപ്പും കളത്തേഴത്ത് വസതിയില്‍ വച്ചു നടത്തി. സംസ്ഥാന കമ്മറ്റിയംഗം എന്‍.റ്റി വേലായുധന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാസെക്രട്ടറി കെ.പി ബാഹുലേയന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. കെ.പി.എം.എസ് വൈക്കം യൂണിയന്‍ പ്രസിഡന്റ് രാജു വരണാധികാരിയായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കെ.തങ്കമണി (പ്രസിഡന്റ്), കെ.പി ബാഹുലേയന്‍ (സെക്രട്ടറി), കെ. രാമന്‍ (ഖജാന്‍ജി) എന്നിവരെയും മഹിളാ ഫെഡറേഷന്‍ വൈക്കം യൂണിയന്‍ സെക്രട്ടറി ശകുന്തളാ രാജു വരണാധികാരിയായ കെ.പി.എം.എഫിന്റെ ഭരണസമിതിയില്‍ സിനി സന്തോഷ് (പ്രസിഡന്റ്), എം.കെ അമ്മിണി (സെക്രട്ടറി), പ്രമീളാ വിജയന്‍ (ഖജാന്‍ജി ) എന്നിവരെയും തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയംഗം വി.കെ ബാബു, കെ.എന്‍ വിജയന്‍, പി.കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.