'നീതം-2018' നടത്തി.
10/03/2018
വൈക്കം: വൈക്കം നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി 'നീതം-2018' നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വത്സല സ്വാഗതമാശംസിച്ചു. കൗണ്‍സിലര്‍മാരായ പി.ശശിധരന്, സന്തോഷ്, ഷിബി സന്തോഷ്, എ.സി മണിയമ്മ, സൗദാമിനി, അംബരീഷ് ജി വാസു എന്നിവര്‍ സംസാരിച്ചു.