Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലവാഴ പുറപ്പാട് ഭക്തിനിര്‍ഭരമായി.
09/03/2018
കാളിയമ്മനട ക്ഷേത്രത്തിലെ ഉത്സവത്തിന് സമാരംഭം കുറിക്കുന്ന കുലവാഴപുറപ്പാട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: തെക്കേനട ശ്രീ കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാരംഭം കുറിച്ച് നടന്ന കുലവാഴ പുറപ്പാട് ഭക്തിനിര്‍ഭരമായി. ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങള്‍ കെട്ടി അലങ്കരിക്കുന്നതിനുള്ള വാഴക്കുലകളും നാളികേരക്കുലകളും മറ്റ് അലങ്കാരസാധനങ്ങളും ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. മഹാദേവക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നു പുറപ്പെടുന്ന കുലവാഴപുറപ്പാടിന് താലപ്പൊലിയും വാദ്യഘോഷങ്ങളും മുത്തുക്കുടകളും ദൃശ്യഭംഗിയേകി. ക്ഷേത്രം പ്രസിഡന്റ് വി.പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എ.സി ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജനാചാരി , സി.ആര്‍ രാധാക്യഷ്ണന്‍, പി.ജി രാധാക്യഷ്ണന്‍ എന്നിവര്‍ നേത്യത്വം നല്‍കി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രി ഹരിഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി, വെളിച്ചപ്പാട് എം.ജയന്‍ എന്നിവര്‍ കാര്‍മ്മികരായി. എല്ലാ ദിവസവും കളമെഴുത്തും പാട്ടും പ്രധാന ചടങ്ങാണ്. വിവിധ ദിവസങ്ങളില്‍ വടക്കപുറത്തു ഗുരുതി, മെഗാകുറത്തിയാട്ടം, താലപ്പൊലി, മഹാപ്രസാദമൂട്ട്, സംഗീതകച്ചേരി, ഭക്തിഗാനസുധ, തിരുവാതിരകളി, ന്യത്തന്യത്ത്യങ്ങള്‍, ഗാനമേള, മൂത്തേടത്തുകാവിലമ്മയ്ക്കു വരവേല്‍പ്പ്, സംഗീതാര്‍ച്ചന, ഭജന്‍സ്, ദേശചുറ്റുവിളക്ക്, വില്‍പ്പാട്ട്, തിരുവാതിരകളി, ഫോര്‍മെന്‍ ഷോ, കുംഭാഭിഷേകം, വലിയകാണിക്ക എന്നിവ നടക്കും.20ന് മീനഭരണി ആഘോഷിക്കും.