സ്വയം തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
09/03/2018
വൈക്കം: ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വൈക്കം ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് 12 മുതല്‍ 14 വരെ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഒരു സ്വയം തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള ഭിന്നശേഷി വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ 12ന് രാവിലെ 9.30ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എത്തിച്ചേരേണ്ടതാണ്.