Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന പട്ടിണി സമരം നടത്തി.
08/03/2018
വൈക്കം ട്രൈബല്‍ ഓഫീസിനുമുന്നില്‍ തലയോലപ്പറമ്പ് പാലത്തിങ്കല്‍ പി.കെ മനോഹരന്‍ നടത്തിയ പട്ടിണി സമരം

വൈക്കം: ട്രൈബല്‍ ഓഫീസിനു മുന്നില്‍ ഒറ്റയാള്‍ ഏകദിന പട്ടിണി സമരം നടത്തി. തലയോലപ്പറമ്പ് പാലത്തിങ്കല്‍ പി.കെ മനോഹരനാണ് സമരം നടത്തിയത്. 60 വയസിനു മുകളില്‍ പ്രായമുള്ള ഒറ്റയ്ക്ക് താമസിക്കുന്ന തനിക്ക് പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്ന് ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നരോപിച്ചായിരുന്നു സമരം. ട്രൈബല്‍ ഓഫീസറോ, പ്രൊമോട്ടറോ പഞ്ചായത്ത് ഊരുകൂട്ടം തന്നെ അറിയിക്കുന്നില്ലെന്നും മനോഹരന്‍ പറഞ്ഞു. ആദിവാസി ഭക്ഷ്യസുരക്ഷാ പ്രകാരം കൊടുക്കുന്ന അരിയും ലഭിക്കുന്നില്ല. 'ആശിക്കും ഭൂമി ആദിവാസിക്ക്' എന്ന പദ്ധതിപ്രകാരം ഭൂമിക്ക് അപേക്ഷിച്ചെങ്കിലും നടപടി ഒന്നും ഇതുവരെ ആയില്ലെന്നും മനോഹരന്‍ പറഞ്ഞു. ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മറ്റി അംഗം സന്തോഷ് ചെമ്പില്‍, കെ.യൂ.എം.എസ് വനിത സെക്രട്ടറി മണിയമ്മ, ആലപ്പുഴ ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ എന്നിവര്‍ സമരത്തിന് പിന്തുണയറിയിച്ച് എത്തിയിരുന്നു.